പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കെന്ന് എഡിജിപിയുടെ റിപ്പോർട്ട്…!!! അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കം..? ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്നു…

തൃശൂര്‍: പൂരം കലക്കൽ വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ക്ക് ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ തിരുവമ്പാടി ദേവസ്വം അധികൃതര്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്ന് പരമാവധി വൈകിപ്പിച്ചു. സിറ്റി പൊാലീസ് കമ്മീഷണര്‍ പക്വത ഇല്ലാതെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നാൽപതോളം അവശിഷ്ടങ്ങൾ…!! ഇന്ന് കണ്ടെത്തിയതൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ല…!!! മരങ്ങളും കയറുകളും ആം​ഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്…!! ലഭിച്ച ലോഹ ഭാ​ഗങ്ങളടക്കം ​ഗ്യാസ് ടാങ്കറിന്റേതാകാം

മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു..!! ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി.., മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ..? എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കാം എന്നതാണ് ചിന്തിക്കുന്നത്…

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ പറഞ്ഞു.

ലോറിയുടെ പിൻ ടയറുകളും തടിക്കഷ്ണങ്ങളും കണ്ടെത്തി..!!! ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ… തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ല.., ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്തും

Thrissur pooram controversy ADGP’s report against thiruvambady devaswom
ADGP Thiruvambadi Devaswom thrissur pooram thrissur pooram controversy

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7