അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രൻ…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ…

നിലമ്പൂർ: കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ട് എന്ന് പറഞ്ഞ് വനംമന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ‘‘വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വോട്ടു ചോർച്ചയുണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്യൂണിസ്റ്റ് രീതിയല്ല’’– അൻവർ പറഞ്ഞു.

വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണ്. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാവുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിനു വിധേയമാകാത്ത, അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിവയ്ക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ പറഞ്ഞു.

സിപിഎം മൂർദാബാദ് വിളിച്ച് മകൾ ആശ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്നു..!!! സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവങ്ങളും…

നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ എന്നെ വന്നു കാണണം.., ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..!! നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റ്..!!! വനംവകുപ്പ് റേഞ്ച് ഓഫിസറോട് തട്ടിക്കയറി അൻവർ…

ലോറിയുടെ പിൻ ടയറുകളും തടിക്കഷ്ണങ്ങളും കണ്ടെത്തി..!!! ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ… തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ല.., ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്തും

നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ എന്നെ വന്നു കാണണം.., ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..!! നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റ്..!!! വനംവകുപ്പ് റേഞ്ച് ഓഫിസറോട് തട്ടിക്കയറി അൻവർ…

വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻ അപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭാ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരമെന്നും അൻവർ പറഞ്ഞു.

രക്തത്തുള്ളികൾ വീണ ഫ്രിഡ്ജിനു പുറത്ത് പുഴുക്കൾ ഇഴയുന്നു.., സഹിക്കാനാവാത്ത ദുർഗന്ധം…, 30ലധികം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ ..!!! ബംഗളൂരു ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ….

‘‘മനുഷ്യർക്കും ഇവിടെ ജീവിക്കണം. ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്ക്കരിച്ചു. ഓസ്ട്രേലിയയിൽ കങ്കാരുക്കളെ കൊല്ലാൻ തോക്ക് നൽകിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അവര്‍ കോടികൾ മുടക്കി പല ഭാഗത്തും കെട്ടിടങ്ങൾ ഉണ്ടാക്കുകയാണ്. തന്‍റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കിൽ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്തേനെ. ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ. തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാർ ഇരുട്ടടി അടിച്ചേനെ. ഇപ്പോൾ മൊബൈൽ ഫോൺ വന്നതോടെ അതിനും കഴിയാതായി’’– അൻവർ പറഞ്ഞു.

അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

PV Anvar AK Saseendran Forest Department Kerala News k sudhakaran nilmboor forest office

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7