അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

കൊച്ചി: പരസ്യപ്രസ്താവന താൽക്കാലികമായി അവസാനിപ്പിച്ചെന്ന് കുറിപ്പുമായി പി.വി അൻവർ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.വി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്. പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പിൽ പി.വി അൻവർ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകൾ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പാർട്ടിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും പി.വി അൻവർ പറയുന്നു. നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഉണ്ട്. ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും ഉറപ്പുണ്ട്‌. പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകില്ലെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ ഇപ്പോഴും വിയോജിപ്പ് ഉണ്ടെന്ന് അൻവർ കുറിപ്പിൽ പറയുന്നു.

എന്നാൽ മുഖ്യമന്ത്രി വിമർശിച്ചിട്ടും തൊട്ടുപിന്നാലെ മുഖ്യമന്ത്രിയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ആൾ ആണ് പി.വി. അൻവർ. ഇത് സർക്കാരിനെ വെട്ടിലാക്കി. ഇതോടെ അൻവറിന് പിന്നിലാരാണെന്ന് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. യഥാർത്ഥത്തിൽ ഇതിന് ശേഷമാണ് അൻവറിൻ്റെ പിൻമാറ്റം.

വാർത്താ സമ്മേളനം വൈകിയത് വെറുതേയല്ല..!!! മുഖ്യമന്ത്രി അൻവറിനെതിരേ ആഞ്ഞടിച്ചത് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം…!! സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്..!!!


പിണറായിയെ ‘പുറത്താക്കി’ പി.വി. അൻവർ..!!! ഇനി മുഖ്യമന്ത്രിക്കൊപ്പമല്ല.., ജനങ്ങൾക്കൊപ്പം..!!! മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫേസ് ബുക്ക് കവർ ചിത്രം മാറ്റി അൻവർ…

അവൻ്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഇഷ്ടമാണ്…!!! കളിക്കുന്നത് കാണാന്‍ ഞാന്‍ സന്തോഷത്തോടെ പണം നല്‍കും…, എന്തെന്നാല്‍ അവന് ആ വിധത്തിലുള്ള ഗുണമേന്മയുണ്ട്.. ഇന്ത്യൻ താരത്തെ കുറിച്ച് ആദം ഗിൽക്രിസ്റ്റ്..

ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ.., ഉൾപ്പെടെ അറുപതോളം കേസുകൾ…!!! കൊടുംകുറ്റവാളികാക്കാത്തോപ്പ് ബാലാജിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാ‌ർ

പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്‌,
ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്‌,
പൊതുസമൂഹത്തിനോട്‌,

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്‌.എന്നാൽ,ഇത്‌ സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത്‌ നടത്തേണ്ടി വന്ന പ്രവർത്തനമാണ്.പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌.അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.

പാർട്ടിയാണ് വലുത്, പിണറായി അല്ല…, അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണം…!!! പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്.., ജനങ്ങൾ അൻവറിനൊപ്പം..!!! 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും..!!!

വിഷയങ്ങൾ സംബന്ധിച്ച്‌ സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും,ഇന്നും വിയോജിപ്പുണ്ട്‌.അത്‌ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്‌.ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്‌.അത്‌ എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്‌ എന്ന ബോധ്യമെനിക്കുണ്ട്‌.മറ്റ്‌ വഴികൾ എനിക്ക്‌ മുൻപിൽ ഉണ്ടായിരുന്നില്ല.അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

“വിഷയങ്ങൾ സംബന്ധിച്ച്‌ വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും” എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ്‌ എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു.വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്‌.ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം “ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്‌.ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

മുഖ്യമന്ത്രിക്ക് നേരെ അൻവർ തിരിയും മുൻപ് നിർണായക നീക്കവുമായി സർക്കാർ…!! അൻവറിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ഇൻ്റലിജൻസിനെ ഇറക്കുന്നു…!!! പുറകിൽ ആരൊക്കെയെന്ന് കണ്ടെത്തും..!!

വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്റെ ആർ.എസ്‌.എസ്‌ സന്ദർശ്ശനത്തിൽ തുടങ്ങി,തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌ വരെയും,സ്വർണ്ണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്‌.ഇക്കാര്യത്തിൽ “ചാപ്പയടിക്കും,മുൻ വിധികൾക്കും”(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം)അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക്‌ മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം.ഈ പാർട്ടിയോട്‌ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്‌.നൽകിയ പരാതി, പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും,ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക്‌ ഉറപ്പുണ്ട്‌.ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌.

പി.വി.അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തിൽ നിരാശരായേ മതിയാവൂ.ഈ പാർട്ടിയും വേറെയാണ്,ആളും വേറേയാണ്.ഞാൻ നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്‌.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ എന്റെ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

“ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്”.എന്റെ പാർട്ടിയിൽ എനിക്ക്‌ പൂർണ്ണ വിശ്വാസമുണ്ട്‌.നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ.
സഖാക്കളേ നാം മുന്നോട്ട്‌..

പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല..!!! എന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ല..!! അൻവർ കോൺഗ്രസിൽ നിന്ന് വന്നതാണ്… സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറി…, രൂക്ഷമായി വിമ‌ർശിച്ച് മുഖ്യമന്ത്രി


അതസമയം ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇന്റലിജൻസ് അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. അൻവറിന്റെ ആരോപണങ്ങൾക്ക് പുറകിൽ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനായിരുന്നു നീക്കം. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുമെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു.

പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.

മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയുമായി അൻവ‌ർ…!!! ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. കെപിസിസി സെക്രട്ടറിയായിരുന്നു.., നായനാര്‍ മന്ത്രിസഭയില്‍ നിന്ന് ശശി എങ്ങനെയാണ് പുറത്തായതെന്ന് എല്ലാവര്‍ക്കും അറിയാം.., സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി… നേർക്കുനേ‌ർ പോര്..!!!

മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. മുഖ്യമന്ത്രി കൈവിട്ടെങ്കിലും പി.വി അൻവറിനെതിരേ സിപിഎം എന്ത് നടപടി എടുക്കുമെന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് സിപിഎം സെക്രട്ടേറിയിറ്റ് അൻവറിന് ഒരു മുന്നറിയിപ്പ് നൽകി പ്രതികരിച്ചു. ഇതിന് പിന്നാലെ അൻവർ തുടങ്ങിവച്ച പോരാട്ടം അവസാനിപ്പിച്ച് പോകുന്ന കാഴ്ചയാണ് കാണുന്നത്…

PV Anvar says public statements has been temporarily stopped in Controversies
cpim pv anvar

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7