മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ അഭ്രപാളിയില്‍ അതിമനോഹരമായി പുനഃസൃഷ്ടിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ധോണിയായി വെള്ളിത്തിരയില്‍ ജീവിച്ച സുശാന്തിന്റെ മരണം സിനിമാ ലോകത്തെ പോലെതന്നെ ക്രിക്കറ്റ് ലോകത്തേയും ധോണി ആരാധകരെയും ഒരുപോലെ വേദനിപ്പിച്ചു.
സുശാന്തിന്റെ മരണത്തിനു ശേഷം സമൂഹമാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഡിയോയാണ് 2019 ലോകകപ്പ് ഫൈനലില്‍ സിക്‌സര്‍ അടിച്ചുകൊണ്ട് ഫിനിഷ് ചെയ്യുന്ന ധോണിയുടെയും അത് അതേപടി ബിഗ് സ്‌ക്രീനില്‍ പകര്‍ത്തിയ സുശാന്തിന്റെയും ഒന്നിച്ചുള്ള വിഡിയോ. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അതേപടി ചിത്രത്തില്‍ പകര്‍ത്തുകയാണ് സുശാന്ത്. എന്നാല്‍ ഇന്ന് മറ്റൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ടിവിയില്‍ കാണുന്ന സുശാന്തിന്റെ ഭാവമാറ്റങ്ങള്‍ കാണിക്കുന്നതാണ് പുതിയ വിഡിയോ. ടിവിയില്‍ ധോണിയുടെ ബയോപികിന്റെ ക്ലൈമാക്‌സ് ടിവിയില്‍ കാണിച്ചാണ് വിഡിയോ തുടങ്ങുന്നത്. അതിനു മുന്നിലായി ഒരു ബുക്കും പേനയുമായി ടിവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന സുശാന്ത്. താന്‍ അഭ്രപാളിയില്‍ ജീവിച്ച ആ നിമിഷം കണ്ട ആഹ്ലാദത്തില്‍ കൈകള്‍ കൊണ്ട് പല ആംഗ്യങ്ങളും കാണിക്കുന്നുണ്ട് സുശാന്ത്, ഒപ്പം ‘ധോണി’യെന്ന് ആര്‍പ്പുവിളിയും
വിഡിയോ ഇപ്പോള്‍ തന്നെ സമൂഹമാധമ്യത്തില്‍ വളരെയധികം ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. സുശാന്തിനെ നോക്കൂ, അയാള്‍ മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ആരാധകര്‍ വേദനയോടെ പറയുന്നത്.