ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്. പിച്ചില്‍ കയറി സഞ്ജു പന്തെടുക്കുന്നതിനെ മാര്‍ക്കോ യാന്‍സന്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഉടന്‍തന്നെ സഞ്ജു ഇക്കാര്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ...
അഹമ്മദാബാദ്: വിരാട് കോഹ്ലിയെ പിന്നിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. അത് എങ്ങനെ എന്നല്ലേ, കളിക്കളത്തില്‍ നിന്ന വിരമിച്ചെങ്കിലും താരം ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്.
കഴിഞ്ഞാഴ്ച്ചയാണ് അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗര്‍...
ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അടിപതറിവീണു. ആദ്യ ഇന്നിങ്‌സില്‍ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയിട്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്‌ക്കെതിരെ കളിപ്പിക്കാനാണ്...
വിശാഖപട്ടണം: നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ ഇംഗ്ലീഷ് പട റണ്‍മല താണ്ടാനാകാതെ മടങ്ങി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി...
കൊല്‍ക്കത്ത: ലോകകപ്പിൽ അപരാജിതരായി യാത്ര തുടരുകയാണ് ഇന്ത്യ. ശക്തരായ രണ്ട് ടീമുകളായി കണക്കാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കുമുന്നിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. 243 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ ഇന്ത്യ തോല്പപ്പിച്ചത്. ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. ഇന്ത്യ ഉയര്‍ത്തിയ...
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്ക് പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാനായി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നടത്തുന്ന സ്ഥാപനത്തിലെ അംഗത്തെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20000 രൂപ വിലയുള്ള പത്ത് ടിക്കറ്റുകള്‍ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന്...
ലഖ്‌നൗ: മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഓൾറൗണ്ട് മികവിൽ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്ക, ഓസീസിനെ 134 റൺസിനാണ് തകർത്തത്. തുടർച്ചയായ രണ്ടാംതോൽവിയോടെ ഓസ്ട്രേലിയയുട ലോകകപ്പ് സ്വപ്നങ്ങൾ മങ്ങലേറ്റിരിക്കുകയാണ്. ഓസീസ് ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്നതിനും...