Tag: cinema

സുശാന്തിന്റെ മരണം അന്വേഷിക്കാന്‍ എത്തിയ ഐ.പി.എസ് ഓഫീസറെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ പിന്‍വലിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ അധികൃതര്‍ പിന്‍വലിച്ചു. ബിഹാറില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയെ ആണ് കഴിഞ്ഞ ദിവസം മുംബൈ ബി.എം.സി അധികൃതര്‍ നിര്‍ബന്ധിത ക്വാറന്റീലാക്കിയത്. കേസ് സി.ബി.ഐയ്ക്ക് വിട്ടതോടെയാണ്...

ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് റിയ; ഇഡിയുടെ കര്‍ശന നിലപാട്; തുടര്‍ന്ന് സമയത്തിന് മുമ്പേ ചോദ്യം ചെയ്യലിന് ഹാജരായി

മുംബൈ: സുശാന്തിന്റെ മരണവുമായി ബന്ധമുള്ളതെന്ന് ആരോപണമുയര്‍ന്ന വന്‍ സാമ്പത്തിക ഇടപാട് കേസില്‍ നടന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടിസ് നല്‍കിയപ്പോള്‍, സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാന്‍ റിയ ശ്രമിച്ചിരുന്നു. ഇഡി...

സുശാന്തിന്റെ രണ്ട് അക്കൗണ്ടുകളിലെ പണം റിയയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി ഇഡി കണ്ടെത്തി

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, സ്റ്റാന്‍ഡേര്‍ഡ്...

‘യൂറോപ്പ് ട്രിപ്പിനുശേഷമാണ് സുശാന്തിന് മാറ്റങ്ങൾ തുടങ്ങിയത്’; അവിടെ സംഭവിച്ചത്‌?

നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളുമാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും. സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്നത് കാമുകി റിയ ചക്രവർത്തിയാണ്. 2019 ൽ റിയയുമൊത്തുള്ള യൂറോപ്പ് യാത്രയ്ക്കു ശേഷമായിരുന്നു സുശാന്തിന്റെ സ്വഭാവത്തിൽ മാറ്റം...

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഈ നിയമം പാലിക്കണം: ചാക്കോച്ചൻ

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്. 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന്...

താടി നീട്ടി സൂപ്പർ ലുക്കിൽ ലാലേട്ടൻ; ചിത്രങ്ങൾ കാണാം

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ്...

റിയ സുശാന്തിനെ കൊലപ്പെടുത്തുമെന്ന് വീട്ടുകാര്‍ ഭയന്നിരുന്നു; താരത്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരിയില്‍ ഡിസിപി പരംജിതിന് പരാതി നല്‍കിയിരുന്നു

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഐപിഎസ് ഉദ്യോഗസ്ഥനും സുശാന്തിന്റെ സഹോദരീ ഭര്‍ത്താവുമായ ഒ.പി. സിങ് തനിക്ക് വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി ഡിസിപി പരംജിത് സിങ് ദഹിയ. സുശാന്തിന്റെ മരണത്തിനു മുന്‍പ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രാന്ദ സോണ്‍...

സുശാന്തിന്റെ മരണം ; പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയത് ‘നല്ല സന്ദേശം നല്‍കുന്നില്ലെന്ന്’ സുപ്രീം കോടതി

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കാനായി മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയത് 'നല്ല സന്ദേശം നല്‍കുന്നില്ലെന്ന്' സുപ്രീം കോടതി. നടന്റെ മരണം സംബന്ധിച്ച് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മുംബൈ പൊലീസില്‍നിന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടും കോടതി...
Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...