ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ സംസ്ഥാന തലത്തിൽ വനിതാ ദിനവുമായി ബന്ധപ്പട്ട് വനിതകൾക്ക് മാത്രമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി സജീഷ് കോഴിക്കോട് . തമിഴ്നാട്ടിലെ കുലശേഖര പട്ടണത്തിൽ ദസറ ഉത്സവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ് നേടിയിരിക്കുന്നത്.
കഴിഞ്ഞ 15 വർഷത്തിലേറെയായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് ഷൈനി ഡജീഷ് ‘കൊറോണാ കാലത്ത് തൊഴിൽ മേഖലയിൽ വന്ന പ്രതിസന്ധി തന്നെ പ്രതികൂലമായി ബാധിച്ചു സമയത്ത് തട്ടുകട നടത്തിയും മറ്റും ജീവിതം മുന്നോട്ട് കൊണ്ട് പോയി, കല്യാണ സ്റ്റുഡിയോ ഫോട്ടോഗ്രാഫിയിൽ നിന്നും യാത്രാ, ഉത്സവങ്ങൾ, ജീവിതങ്ങൾ തുടങ്ങിയ ഫോട്ടോഗ്രാഫിയിലേക്ക് കൂടെ ശ്രദ്ധ കേന്ദ്രീകരിച്ചു
. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5 ഓളം ഫോട്ടോഗ്രാഫി സ്‌സ്ഥാന ജില്ലാ തലത്തിൽ 5 ഓളം ഫോട്ടോഗ്രാഫി അവാർഡുകൾ നേടി, ഇത് വരെ എടുത്ത ഫോട്ടോകൾ വച്ച് ഒരു എക്സിബിഷനുള്ള ശ്രമത്തിലാണ് ഷൈനി സജീഷ്. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയാണ് , സജീഷ് ആണ് ഭർത്താവ്, മൂന്ന് പെൺമക്കളുടെ അമ്മയാണ് ഈ 50 വയസ്സുകാരി ‘