തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിനെതിരായ ആരോപണത്തിനു പിന്നാലെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രി എന്ന് പരിഹസിച്ചുകൊണ്ടാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ്പും പങ്കുവെച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയുള്ള പോസ്റ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രവും പോസ്റ്റും രാഹുൽ പങ്കുവച്ചു. അതിൽ കുറിച്ചതിങ്ങനെ- ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു… സാർ
രാഹുൽ പങ്കുവെച്ച ക്ലിപ്പിൽ ഗണേഷ്കുമാർ പറയുന്ന വാചകങ്ങളിങ്ങനെ-
`ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോർഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്’.
തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുതെന്നും മന്ത്രി ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപോലെ വട്ടുള്ളവർ പോലീസിനോട് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ ഗണേഷ്കുമാറിൻ്റെ ഭാര്യ ബിന്ദു മേനാൻ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തുവന്നു
മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ കുടുംബവീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പോലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ പറയുന്നു.
















































