ഇടുക്കി: അടിമാലി ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ. അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ച് ഒരു വീട്ടിലെ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ് അപകടം. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം സുരക്ഷ മുൻനിർത്തി അടിമാലി ഉന്നതിയിൽ നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഉന്നതിക്ക് മുകൾഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ സുരക്ഷാ ക്രമീകരണം.
നേരത്തെയും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നുവെങ്കിലും ഒരു കുടുംബം അവിടെനിന്നും മാറാൻ തയ്യാറായിരുന്നില്ല. ആ കുടുംബത്തിലുള്ള രണ്ടുപേരാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാഗ് വച്ച് നോക്കാൻ കടയുടമയോട് പറഞ്ഞ് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം, തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾഉന്നതിയിലെ മുഴുവൻ ആളുകളെയും അടിമാലി ഗവൺമെന്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.














































