BREAKING NEWS

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ? എറണാകുളത്ത് നിന്നോ?- മാധ്യമപ്രവർത്തകർ!! കേരളത്തിൽ നിന്ന് ഉണ്ടാകും, കേരളം ഇത്തവണ പിണറായി വിജയന് ഗുഡ് ബൈ നൽകും- ചെന്നിത്തല

· · 1 min read
Share: Copied!

ആലപ്പുഴ: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം കിട്ടുമെന്നും എല്ലാ സ്ഥലത്തു നിന്നും കിട്ടുന്ന റിപ്പോർട്ടും സന്തോഷകരമാണെന്നും രമേശ് ചെന്നിത്തല. എല്ലാ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള പ്രചരണമാണ് നടന്നത്. എല്ലാം ജനങ്ങൾ സ്വീകരിച്ചു. സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെയും തേജോവധം ചെയ്യാതെയും അന്തസായ രീതിയിലാണ് പ്രചാരണം നടത്തി. എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടായി ഇറങ്ങി. കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തോട് പ്രത്യേക താല്പര്യം കാണിച്ചെന്നും ചെന്നിത്തല പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് അഭിപ്രായം വ്യത്യാസം ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങൾ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. പിണറായി വിജയന് ഗുഡ് ബൈ നൽകും. പലയിടത്തും ബിജെപി- സിപിഎം അന്തർധാരയുണ്ട്. ഇത്തരം അന്തർധാരകളെ എല്ലാം യുഡിഎഫ് ജയിക്കും. കണ്ണൂരിൽ പല ഭാഗത്തും അക്രമണം ഉണ്ടായി. ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി ആക്രമണ രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ല. മതിലുകളോട് പോലും സിപിഎമ്മിന് ശത്രുതയാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാണ്. എസ്ഐആർ വന്നത് നല്ലതാണ്. കള്ളവോട്ടുകൾ ചെയ്യാനുള്ള സാധ്യത കുറഞ്ഞെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്ന് ആണോ എറണാകുളത്ത് നിന്നാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കേരളത്തിൽ നിന്ന് ഉണ്ടാകും എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഫലം വന്ന ശേഷം തീരുമാനം എടുക്കും. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഏതായാലും ആലപ്പുഴയിൽ യുഡിഎഫ് കനത്ത മുന്നേറ്റമുണ്ടാക്കും. വെള്ളാപ്പള്ളി നടേശൻ യാഥാർത്ഥ്യം ഉൾക്കൊണ്ടു. തുടർഭരണം ഉണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ അദ്ദേഹം നിലപാട് മാറ്റിയെന്നും ചെന്നിത്തല പ്രതികരിച്ചു.

മുസ്ലിം ലീഗ് ഒരിക്കൽ പോലും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്നില്ല എന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്. തീരദേശ മേഖലയിലെ വോട്ട് യുഡിഎഫിന് ഗുണം ചെയ്യും. ഹരിപ്പാട്ടെ ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026