പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും എല്ലാം ആരോപണങ്ങൾ മാത്രമാണുള്ളതെന്നും നടൻ രമേഷ് പിഷാരടി. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. വിധി വരട്ടെയെന്നു പറയാൻ രാഹുലിനെതിരെ ഒരു പരാതി പോലും ഇല്ലെന്ന കാര്യം ശ്രദ്ധിക്കണം.
ആരോപണങ്ങൾ മാത്രമായതിനാൽ അതു തെളിയിക്കപ്പെടും വരെ നിലവിലുള്ള സ്ഥാനം രാജിവയ്ക്കേണ്ടതില്ല. എന്നാൽ എംഎൽഎ എന്ന നിലയിൽ രാഹുൽ കുറെക്കൂടി ശ്രദ്ധപുലർത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിക്കെതിരെയുള്ള വിമർശനം രാഹുലിന്റെ സുഹൃത്തായതിനാലാണ്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടരവർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായി, എന്നിട്ട് എന്തുണ്ടായി. അതെല്ലാം ഇല്ലാതായിപ്പോയില്ലേയെന്നും പിഷാരടി ചോദിച്ചു.