BREAKING NEWS

കൊച്ചിയുടെ സ്പേസ് വൺ ഇനി കൂടുതൽ നഗരങ്ങളിലേക്ക്, കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വൻ സ്വീകാര്യത

· · 1 min read
Share: Copied!

കൊച്ചി: കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.

നാല് വർഷം മുൻപ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്ന് കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോൾ സ്പേസ് വൺ കൈകാര്യം ചെയ്യുന്നത്.

“മാധ്യമങ്ങൾ, ബാങ്കിങ്, ഐടി സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ടതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങൾ അത്യാവശ്യമാണ്. കോർപ്പറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോൾ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,” സ്പേസ് വൺ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഇപ്പോൾ സ്പേസ് വൺ സജീവമാണ്. വൈകാതെ ചെന്നൈ, ഹൈദരബാദ്, മധുര ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഡയറക്ടർമാർ അറിയിച്ചു. “സ്ഥാപനങ്ങൾ സ്വന്തമായി ഓഫീസ് എടുക്കുകയും അതിൻ്റെ പരിപാലനത്തിനായി സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കാൻ്റീൻ എന്നിവയ്ക്കായി പണം മുടക്കുകയും ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് തിരിച്ചറിഞ്ഞതോടെയാണ് കോവിഡാനന്തര കോ-വർക്കിംഗ് സ്പേസ് എന്ന ആശയം കൂടുതൽ പ്രചാരത്തിലായത്. സ്വന്തം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനികളെ സഹായിച്ചുകൊണ്ട്, ഓഫീസ് സംബന്ധമായ കാര്യങ്ങൾ കോ-വർക്കിംഗ് സ്പേസ് സേവനദാതാക്കൾക്ക് വിട്ടുനൽകുന്ന രീതിക്ക് ഇപ്പോൾ വലിയ സ്വീകാര്യത ലഭിക്കുന്നു,” സഹസ്ഥാപകനും ഡയറക്ടറുമായ ജയിംസ് തോമസ് വിശദീകരിച്ചു.

വലിയ സ്ഥാപനങ്ങൾക്ക് പുറമെ, വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിലേക്ക് ഓഫീസ് സ്പേസ് ആവശ്യമുള്ള പ്രൊഫഷണലുകളെയും സ്പേസ് വൺ പരിഗണിക്കുന്നുണ്ട്. സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകൾ, അതിവേഗ ഇൻ്റർനെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങൾ, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങൾ, ദിവസേനയുള്ള പരിപാലന സേവനങ്ങൾ എന്നിവയാണ് സ്പേസ് വണ്ണിന്റെ പ്രധാന പ്രത്യേകതകൾ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026