ഹൈദരാബാദ്: തെലങ്കാനയിൽ സൈബർ കുറ്റവാളികളുടെ അവക്കാഡോ തട്ടിപ്പിൽ വിദ്യാർത്ഥിക്ക് നഷ്ടമായത് രണ്ടര ലക്ഷം. അവക്കാഡോ വാങ്ങുന്നതിനായി ഓൺലൈനിൽ തെരഞ്ഞപ്പോഴാണ് വിദ്യാർത്ഥിക്ക് വ്യാജ കമ്പനിയുടെ നമ്പർ ലഭിച്ചത്. പിന്നീട് ആ നമ്പറിൽ വിളിച്ച് അവക്കാഡോ ഓർഡർ ചെയ്യുകയായിരുന്നു.
തുടർന്ന് വിജയവാഡയിൽ നി ന്നും അവക്കാഡോ എത്തിക്കാനുള്ള ഗതാഗത ചാർജായി കുറച്ച് പണം അടയ്ക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച 23കാരൻ പണമടയ്ക്കുകയും ചെയ്തു. പിന്നീട് അവക്കാഡോ കൊണ്ടുവന്ന വാഹനം അപകടത്തിൽപ്പെ ട്ടെന്ന് കാട്ടി തട്ടിപ്പ് സംഘം കൂടു തൽ പണം ആവശ്യപ്പെടുകയാ യിരുന്നു.
ഇത്തരത്തിൽ നിരവധി കാര ണങ്ങൾ നിരത്തി ലക്ഷങ്ങളാണ് സൈബർ കുറ്റവാളികൾ വിദ്യാർ ത്ഥിയിൽ നിന്നും തട്ടിയെടുത്ത ത്. വഞ്ചന മനസിലായ വിദ്യാർ ത്ഥി ഉടൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.