ന്യൂഡൽഹി: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ 12 വയസുകാരനെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു, പിന്നാലെ തല തല്ലിത്തകർത്തു ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി, പിന്നാലെ 12വയസുകാരനെ കുറ്റിക്കാട്ടിലെറിഞ്ഞു രണ്ടാനച്ഛൻ.
വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത പറത്തുവന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പോലീസ് പാർക്ക് പോലീസിന് പാർക്കിന് സമീപത്തായി 12 വയസായ ആൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്ത് എത്തി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് ശാസ്ത്രി പാർക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആത്മാംശ് ആണെന്ന് തിരിച്ചറിയുന്നത്.
ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായാണ് 12കാരൻ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ് ഖാനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 12കാരനെ സ്കൂളിൽ നിന്ന് വന്ന ശേഷം കളിക്കാൻ പോയപ്പോഴാണ് വാജിദ് ഖാൻ കൂട്ടിക്കൊണ്ട് പോയി കൊടുംക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയത്. 12കാരനെ ആക്രമിച്ച ശേഷമുള്ള ചിത്രങ്ങൾ കുട്ടിയുടെ അമ്മയ്ക്കും അയച്ച് നൽകാനും രണ്ടാം ഭർത്താവ് മടിച്ചില്ല. വാട്ട്സാപ്പിൽ വാജിദ്ഖാൻ അയച്ച് നൽകിയ മകന്റെ ചിത്രങ്ങൾ കണ്ട് കുട്ടിയുടെ അമ്മ ബോധം കെട്ടുവീണുവെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കളിക്കാൻ പോയ ശേഷം തിരിച്ചുവന്നില്ല. കുടുംബം പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പിറ്റേദിവസം രാവിലെ അമ്മയ്ക്ക് മകനെ ക്രൂര മർദ്ദനത്തിനിരയാക്കിയ ചിത്രങ്ങൾ വാജിദ് ഖാൻ അയച്ച് നൽകിയത്. ദൃശ്യങ്ങൾ അയച്ച നമ്പർ സ്വിച്ച് ഓഫ് ആണെന്നും പ്രതി വാജിദ് ഖാൻ ഒളിവിൽപ്പോയെന്നും പോലീസ് വിശദമാക്കുന്നത്. ആദ്യ ഭർത്താവിന്റെ മരണശേഷം 2020ലാണ് 12കാരന്റെ അമ്മ വാജിദ് ഖാനെ വിവാഹം ചെയ്തത്.
ഇതിനിടെ വാജിദ് ഖാൻ കുട്ടികളോട് മോശമായി പെരുമാറിയതിന് പിന്നാലെ കുട്ടികളെ അമ്മ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. സമീപകാലത്താണ് കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.















































