BREAKING NEWS

ചെങ്കോട്ട സ്ഫോടന കേസ് ഡോക്ടർമാർ ജൂത പൗരൻ ഉടമയായ ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ തകർക്കാൻ പദ്ധതിയിട്ടു!! ബോംബാക്രമണത്തിലൂടെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യത്തിനുള്ള മറുപടി, നാലു വർഷമായി ‘വൈറ്റ് കോളർ’ ഭീകരസംഘം ഇന്ത്യയിൽ സജീവം

· · 1 min read
Share: Copied!

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശ‍ൃംഖലയാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഡൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ, ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ സന്ദേശം നൽകാനാണു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതിൽ ഒതുക്കണമെന്ന് സംഘത്തിലെ ചിലർ ആഗ്രഹിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതുപോലെ കഴിഞ്ഞ 4 വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ലക്ഷ്യം സംബന്ധിച്ച്, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ഉമർ ഉൻ നബിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നു മറ്റു പ്രതികളായ മുസമിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ, ഉത്തർപ്രദേശ് സ്വദേശിയായ ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്തു, തല തല്ലിത്തകർത്തു, ചെവി അറുത്തും വിരലുകൾ മുറിച്ചും മാറ്റി, ആ 12 കാരനെ കുറ്റിക്കാട്ടിലെറിഞ്ഞു… ഇതുകൊണ്ടൊന്നും തീർന്നില്ല രണ്ടാനച്ഛന്റെ പ്രതികാരം!! മകനെ കാണാതെ അലഞ്ഞ അമ്മയ്ക്ക് മുന്നിലേക്ക് കുട്ടിയെ ക്രൂരമായി കൊന്ന ഫോട്ടോകൾ ഇട്ടുകൊടുത്തു… ഏഴാംക്ലാസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത് കളിക്കുന്നതിനിടെ കൂട്ടിക്കൊണ്ടുപോയി…

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026