ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ വന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ജനങ്ങളെ വിഢിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. കെ.സി വേണുഗോപാല്‍ പറഞ്ഞു. വികസനപ്രഖ്യാപനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരേെത്താട് യുഡിഎഫും എല്‍ഡിഎഫും വലിയ അനീതിയാണ് കാണിച്ചതെന്നും ഇനി അതുണ്ടാവില്ലെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് വികസന അജണ്ടയില്ലെന്നും മാവോവാദികളും മുസ്‌ലിം ലീഗുമായാണ് കോണ്‍ഗ്രസിന്റെ കൂട്ടെന്നും ലീഗിനേക്കാള്‍ വലിയ വര്‍ഗീയപ്പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മോദി വിമര്‍ശിച്ചിരുന്നു.
















































