BREAKING NEWS

മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണം, ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വന്നെന്തിന് പറയണം, വര്‍ഗീയത പറയാന്‍ മാത്രം ഇവിടേക്ക് വരുന്നത് നാണക്കേടാണ്, ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും- കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ വന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ജനങ്ങളെ വിഢിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. കെ.സി വേണുഗോപാല്‍ പറഞ്ഞു. വികസനപ്രഖ്യാപനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരേെത്താട് യുഡിഎഫും എല്‍ഡിഎഫും വലിയ അനീതിയാണ് കാണിച്ചതെന്നും ഇനി അതുണ്ടാവില്ലെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് വികസന അജണ്ടയില്ലെന്നും മാവോവാദികളും മുസ്‌ലിം ലീഗുമായാണ് കോണ്‍ഗ്രസിന്റെ കൂട്ടെന്നും ലീഗിനേക്കാള്‍ വലിയ വര്‍ഗീയപ്പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മോദി വിമര്‍ശിച്ചിരുന്നു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026