തിരുവനന്തപുരം: തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയേയും മകളേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്. എൽ. സജിത (54), മകൾ ഗ്രീമ. എസ്. രാജ് (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പിൽ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ സോഫയിൽ കൈകൾ കോർത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടത്. സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മരിച്ചത്. ഇതിനിടെ ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആറ് വർഷം മുൻപാണ് ഗ്രീമ വിവാഹിതയായത്.














































