ബമാക്കോ: മാലി സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ കലാപകാരികള്‍ വധിച്ചു. ഇക്കാര്യം യുവതിയുടെ കുടുംബവും പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വടക്കൻ ടിംബക്റ്റു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന ടിക് ടോക്കറാണ് കൊല്ലപ്പെട്ടത്.
സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരന്തരം മറിയം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. അയൽ പട്ടണത്തിലെ മാർക്കറ്റിൽ നിന്ന് തത്സമയ സ്ട്രീമിങ് നടത്തുന്നതിനിടെയാണ് കലാപകാരികള്‍ മറിയത്തെ തട്ടിക്കൊണ്ടുപോയത്.
അടുത്ത ദിവസം, മോട്ടർ ബൈക്കിൽ മറിയത്തെ ടോങ്കയിലേക്ക് കൊണ്ടുവരികയും ഇൻഡിപെൻഡൻസ് സ്ക്വയറിൽ വച്ച് പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ സമയത്ത് മറിയത്തിന്റെ സഹോദരനും ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു.

















































