ടെൽഅവീവ്: ദുരിത പർവം താണ്ടിക്കഴിഞ്ഞു. ഇനി ജന്മഭൂമിയിലേക്കുള്ള തിരിച്ചുവരവ്… ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലെത്തും. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഇസ്രയേൽ പാർലമെൻറിൽ പ്രസംഗിക്കുന്നതോടെ ബന്ദി കൈമാറ്റത്തിനു തുടക്കമാകും. വൈകിട്ടോടെയാണ് ബന്ദി കൈമാറ്റത്തിനു തീരുമാനമാകും.അതുപോലെ സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും.
അതേസമയം ഗാസയിൽ ഇന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു പലായനം ചെയ്തവർ സ്വദേശത്തേക്കു തിരിച്ചെത്തും. ഈജിപ്തിൽ അമേരിക്കൻ പ്രസിഡൻറ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തിൽ നിന്ന് ടെൽ അവീവിലെത്തുന്ന ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെൻറിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.
അതേസമയം ഇതിനുമുൻപുള്ള വരവിലാണ് സിറിയയ്ക്ക് മേലുള്ള ഉപരോധം ട്രംപ് എടുത്തു മാറ്റിയത്. ഗാസയിൽ മുൻ വെടിനിർത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തർക്കങ്ങൾ ഇതിനോടകം കുറവാണ്. സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിലെത്തും. ഇസ്രയേൽ സേന പിൻവാങ്ങിയ ഇടങ്ങളിൽ ഹമാസ് പോലീസിനെ വിന്യസിച്ചു തുടങ്ങി. കൈമാറുന്ന ബന്ദികളെ കണ്ടെത്തി കൈമാറ്റത്തിനായി സമ്പൂർണ വിവരം ഇന്ന് വൈകിട്ടോടെ ഹമാസ് നൽകണം. ആ സമയം തന്നെ പലസ്തീനിയൻ തടവുകാരെയും ഇന്ന് വൈകിട്ടോടെ മോചിപ്പിച്ച് തുടങ്ങും. മുൻ വെടിനിർത്തലുകളിൽ നിന്ന് വ്യത്യസ്തമായി കൈമാറ്റച്ചടങ്ങ് പരസ്യമായിരിക്കില്ലെന്നാണ് അറിയുന്നത്.