BREAKING NEWS

രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധന, ഹിന്ദുക്കൾ അഭയം തേടിയപ്പോൾ മുസ്ലിങ്ങൾ നുഴഞ്ഞുകയറി, നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനയുടെ ആത്മാവ് മലിനമാകും, എന്തുവില കൊടുത്തും അവരെ പുറത്താക്കുമെന്ന് അമിത് ഷാ

· · 1 min read
Share: Copied!

ന്യൂഡൽഹി: നുഴഞ്ഞുകയറ്റം മൂലം മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചപ്പോൾ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇത്‌ മുസ്‌ലിങ്ങളുടെ വൻതോതിലുള്ള നുഴഞ്ഞുകയറ്റത്താലാണ്‌.

പാകിസ്താൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റമാണ്‌ ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നും ഷാ പറഞ്ഞു. ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ ഡൽഹിയിൽനടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1951-ൽ പാകിസ്താനിലെ ഹിന്ദുജനസംഖ്യ 13 ശതമാനമായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങൾ 1.2 ശതമാനവും. ഇപ്പോൾ അവിടത്തെ ഹിന്ദുക്കളുടെ എണ്ണം 1.73 ശതമാനമായി. 1951-ൽ ബംഗ്ലാദേശിൽ ഹിന്ദു ജനസംഖ്യ 22 ശതമാനമായിരുന്നത്‌ ഇപ്പോൾ 7.9 ശതമാനമായി.

അഫ്ഗാനിസ്താനിൽ അന്ന് 2.2 ലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് വെറും 150 ആയി കുറഞ്ഞെന്നും ഷാ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനംമൂലമല്ലെന്നും അവരിൽ പലരും ഇന്ത്യയിൽ അഭയംതേടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അഭയാർഥികളെയും നുഴഞ്ഞുകയറ്റക്കാരെയും ഒരേ വിഭാഗത്തിൽ പരിഗണിക്കരുത്‌. വോട്ടർപട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. അവരെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026