ടെൽ അവീവ്: ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇസ്രയേൽ- ഗാസ ബന്ദി കൈമാറ്റം സാധ്യമാകാൻ പോകുന്നതിനിടെ ട്രംപിനു നന്ദിയറിയിച്ചും ഇതു തങ്ങളുടെ വിജയമാണെന്നു കാണിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പോസ്റ്റ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് അംഗീകാരം ലഭിച്ചതോടെ, നമ്മുടെ എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരും. ഇത് ഇസ്രയേൽ രാജ്യത്തിന്റെ നയതന്ത്ര വിജയവും ദേശീയവും ധാർമ്മികവുമായ വിജയവുമാണെന്നാണ് നെതന്യാഹു എക്സിൽ കുറിച്ചത്. കൂടാതെ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിനും, പങ്കാളിത്തത്തിനും, ഇസ്രായേലിന്റെ സുരക്ഷയ്ക്കും നമ്മുടെ ബന്ദികളുടെ സ്വാതന്ത്ര്യത്തിനുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും താൻ നന്ദി പറയുന്നുവെന്നും നെതന്യാഹു കുറിച്ചു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ പോസ്റ്റ് ഇങ്ങനെ
“പദ്ധതിയുടെ ആദ്യ ഘട്ടത്തിന് അംഗീകാരം ലഭിച്ചതോടെ, നമ്മുടെ എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരും. ഇത് ഇസ്രയേൽ രാജ്യത്തിന്റെ നയതന്ത്ര വിജയവും ദേശീയവും ധാർമ്മികവുമായ വിജയവുമാണ്. തുടക്കം മുതൽ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു: നമ്മുടെ എല്ലാ ബന്ദികളും തിരിച്ചെത്തി നമ്മുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല.
ഉറച്ച ദൃഢനിശ്ചയത്തിലൂടെയും, ശക്തമായ സൈനിക നടപടിയിലൂടെയും, നമ്മുടെ മഹാനായ സുഹൃത്തും സഖ്യകക്ഷിയുമായ പ്രസിഡന്റ് ട്രംപിന്റെ മഹത്തായ ശ്രമങ്ങളിലൂടെയും, നമ്മൾ ഈ നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിനും, പങ്കാളിത്തത്തിനും, ഇസ്രായേലിന്റെ സുരക്ഷയ്ക്കും നമ്മുടെ ബന്ദികളുടെ സ്വാതന്ത്ര്യത്തിനുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു.
ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ.
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ.
ദൈവം നമ്മുടെ മഹത്തായ സഖ്യത്തെ അനുഗ്രഹിക്കട്ടെ.”
അതേസമയം രണ്ടുവർഷം നീണ്ടുനിന്ന രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകളാണ്. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷം ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികൾക്ക് പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ കരാർ പ്രകാരം കരാർ നടപ്പിലാക്കി 72 മണിക്കൂറിനകം ബന്ദി കൈമാറ്റം നടന്നിരിക്കണം.
With the approval of the first phase of the plan, all our hostages will be brought home. This is a diplomatic success and a national and moral victory for the State of Israel.
From the beginning, I made it clear: we will not rest until all our hostages return and all our goals…
— Benjamin Netanyahu – בנימין נתניהו (@netanyahu) October 8, 2025