ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഫൈനലിലെത്തിയ പാക്കിസ്ഥാനോട് ഇന്ത്യയെ ഫൈനലിൽ വെറുതേവിട്ടേക്കല്ലെന്ന് അലറിവിളിച്ചു പാക്കിസ്ഥാൻ ആരാധകർ. സൂപ്പർ ഫോറിലെ ആവേശപ്പോരിൽ 11 റൺസിനാണ് പാക്കിസ്ഥാൻ ബംഗ്ലാദേശിനെ വീഴ്ത്തിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക് വിജയത്തിൽ നിർണായക പങ്ക് വഹിച്ച പാക് പേസർ ഹാരിസ് റൗഫിനോട് മത്സരശേഷം പാക് ആരാധകൻ ഇന്ത്യയെ തോൽപിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ശേഷം കൈ പിടിച്ചു കുലുക്കി പാക ആരാധകൻ വികാരാധീനനായി, അലറിവിളിച്ച് പറയുന്നത് ഫൈനലിൽ ഇന്ത്യയെ വെറുതെ വിടരുതെന്നാണ്. അവരോട് നമുക്ക് പ്രതികാരം ചെയ്യണമെന്നും ആരാധകൻ പറയുന്നു., പിന്നാലെ ആരാധകൻ കയ്യെടുത്ത് തൊഴുതുകൊണ്ടും ഇതേ കാര്യം ആവശ്യപ്പെടുന്നു. കൈവിടാതെ തന്നെ ആരാധകൻറെ ആവശ്യം ചിരിച്ചുകൊണ്ട് കേട്ട ഹാരിസ് റൗഫ് കൈവിട്ടശേഷം ആരാധന് ഫ്ലയിംഗ് കിസ് നൽകിയാണ് മറുപടി നൽകിയത്.
അതേസമയം ബംഗ്ലാദേശിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങിയ ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തിരുന്നു. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യൻ ആരാധകർ റൗഫിനെ കോലി ചാൻറ് ഉയർത്തി പ്രകോപിപ്പിച്ചപ്പോൾ ഇന്ത്യൻ ആരാധകർക്ക് നേരെ വിവാദ ആംഗ്യം കാട്ടിയും ഹാരിസ് റൗഫ് ശ്രദ്ധേയനായിരുന്നു. കൂടാതെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദം സൂചിപ്പിക്കാനായി ഹാരിസ് റൗറ് ആറ് എന്ന് കൈവിരലുയർത്തി ആംഗ്യം കാട്ടിയതും വിമാനങ്ങൾ പറന്നുപോകുന്നതും വെടിയേറ്റുവീഴുന്നതും കൈകൊണ്ട് കാണിച്ചതും വിവാദമായിരുന്നു. ഇതോടെ ഇന്ത്യ ഐസിസിക്ക് പരാതി നൽകുകയും ചെയ്തു. അതേസമയം ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഞായറാഴ്ച ദുബായിലാണ് ഫൈനൽ.
A fan’s clear message to Haris Rauf for India vs Pakistan final match of the Asia Cup. 🇵🇰🇮🇳 pic.twitter.com/L24Dp1xsql
— Ahtasham Riaz (@ahtashamriaz22) September 25, 2025