BREAKING NEWS

ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഐടി ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു

· · 1 min read
Share: Copied!

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  57 വയസായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡിനിടെയാണ് സംഭവം..

ആദായ നികുതി വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റോയിക്കെതിരെ മുൻപ് ഐടി റെയ്ഡുകൾ നടന്നിരുന്നുവെന്നും, ഇന്നും പരിശോധന തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നുമാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം.

അശോക് നഗർ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണ പുരോഗതിക്കൊപ്പം പുറത്തുവരുമെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചി സ്വദേശിയാണ് സി.ജെ. റോയ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026