ദുബായ്: ഓർക്കുന്നില്ലേ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനേയും വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ച പാക്ക് താരം അബ്രാർ അഹമ്മദ്. ഏഷ്യാകപ്പിലെ ശ്രീലങ്ക– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ പതിവു ശൈലിയിൽ ശ്രീലങ്കയ്ക്കിട്ട് ചൊറിയാനിറങ്ങിയതായിരുന്നു പാക് താരം. തന്റെ വിക്കറ്റെടുത്തപ്പോൾ, പഴയ ആഘോഷം അനുകരിച്ച പാക്ക് താരം അബ്രാർ അഹമ്മദിന് അതേ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കായി 13 പന്തുകളിൽ 15 റൺസാണ് ഹസരംഗ സ്വന്തമാക്കിയത്. രണ്ടു ബൗണ്ടറികൾ കണ്ടെത്തി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബ്രാറിന്റെ ഗൂഗ്ലിയിൽ ഹസരംഗ ബോൾഡായത്. വിവാദ ആഘോഷങ്ങളുടെ പേരിൽ പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ള അബ്രാർ, പതിവു ശൈലിയിൽ ആഘോഷം പുറത്തെടുത്തു.
പിന്നാലെ പാക്കിസ്ഥാന്റെ ബാറ്റിങ്ങിനിടെ ലങ്കൻ സ്പിന്നർ ഹസരംഗ പാക്ക് താരത്തിനു മറുപടി നൽകി. ഒന്നല്ല, മൂന്നു വട്ടമാണ് കൈകൾ കെട്ടിനിന്ന് എന്ന് മുഖം കൊണ്ട് ‘കയറിപ്പോ’ എന്നു ആംഗ്യം കാണിക്കുന്ന ആഘോഷരീതി ഹസരംഗ ഗ്രൗണ്ടിൽ അനുകരിച്ചത്. പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ ഫഖർ സമാനെ പുറത്താക്കാൻ ക്യാച്ചെടുത്തപ്പോഴും, സയിം അയൂബിന്റെയും സൽമാൻ ആഗയുടേയും വിക്കറ്റ് വീഴ്ത്തിയപ്പോഴുമാണ് ഹസരംഗ, അബ്രാർ അഹമ്മദിന്റെ ആഘോഷം അതേപടി പകർത്തി.
അതേസമയം രണ്ടാം മത്സരത്തിലും തോറ്റതോടെ ശ്രീലങ്കയുടെ ഫൈനൽ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ച മട്ടാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന്, അടുത്ത കളിയിൽ ബംഗ്ലദേശിനെ തോൽപിച്ചാൽ ഫൈനലിലെത്താം.
Man I just love this celebration. Abrar should steal it. pic.twitter.com/O380ryOLun
— Hopeful (@high_hopeful) September 23, 2025
Abrar copied Hasaranga and now Hasaranga mimics Abrar, not once, but twice
Pakistan v Sri Lanka rivalry brewingpic.twitter.com/d2ADw8RGbv
— Lord Immy Kant (@KantInEastt) September 23, 2025