BREAKING NEWS

എട്ട് തവണ മത്സരിച്ചു, രണ്ട് തവണ മന്ത്രിയായി, മതി നിർത്തിക്കോ… ശിഷ്ടകാലം പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് സേവിച്ചാൽ മതി!! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എകെ ശശീന്ദ്രന് എൻസിപിയുടെ തിട്ടൂരം

· · 1 min read
Share: Copied!

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ഇനി ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്.

എട്ട് തവണ മത്സരിക്കുകയും അതിൽ രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയത്തിൽ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. പക്ഷെ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹമെന്നാണ് അറിയുന്നത്.

1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് അങ്കം. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തിരുന്നു. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു.

പക്ഷെ കണ്ണൂരിലേക്കു മാറിയപ്പോൾ രണ്ട് തവണയും പരാജയം രുചിച്ചു. 1987ൽ പി. ഭാസ്കരനോടും 1991ൽ എൻ. രാമകൃഷ്ണനോടുമായിരുന്നു തോൽവി. അങ്ങനെയാണ് തട്ടകം കോഴിക്കോട്ടേക്ക് മാറ്റുന്നത്. 2006ൽ ബാലുശ്ശേരിയിൽനിന്ന് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് മണ്ഡലം പുനഃസംഘടനയിൽ ബാലുശ്ശേരി സംവരണ മണ്ഡലമായപ്പോൾ പുതിയ മണ്ഡലമായ എലത്തൂരിലേക്ക് മാറി. ഇതിനിടെ വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തു.

‘ഒരു ഒൻപതുവയസുള്ള പെൺകുട്ടി വിനോദിനി, മെഡിക്കൽ നെഗ്‌ളിജൻസിന്റെ പേരിൽ കൈ നഷ്‌പ്പെട്ടു, ആ കുട്ടിക്ക് കൃത്രിമമായ ഒരു കൈ വെച്ചുകൊടുക്കണമെന്ന ചിന്ത ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, ഇതേ ആളുതന്നെ മറ്റു ചിലർക്കു വേണ്ടി ലവ് യു ടു മൂൺ ആൻഡ് ബാക്ക് എന്ന് എഴുതിയിടുമ്പോൾ അവർ ഓർക്കണം ആ ചേർത്തുപിടിക്കൽ അർഹിക്കുന്ന ഒരു അതിജീവിതയായിരുന്നു ആ 9 വയസുള്ള പെൺകുട്ടി എന്ന്’…

BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026
BREAKING NEWS
'മോദി എന്റെ നല്ല സുഹൃത്ത്; കരുത്തനായ വ്യക്തി, ലോകം ബഹുമാനിക്കുന്ന നേതാവ്; ടഫ് മാൻ'; ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; 'ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ശ്രദ്ധേയം'
17 Nov 2026
BREAKING NEWS
’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026