ടെൽ അവീവ്: ദോഹയില്‍ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം തങ്ങൾ ഒറ്റയ്ക്ക് നടത്തിയതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്‍റെ വാദം .
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.ലോകത്തെ ‘ജനാധിപത്യ രാജ്യങ്ങൾ ’മറന്നാലും ഒക്ടോബർ 7 ഇസ്രായേൽ ഒരിക്കലും മറക്കില്ല. ഇസ്രായേലും താനും വാക്ക് പാലിച്ചെന്നും ദോഹയിലെ ആക്രമണത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ദോഹയിലെ ഇസ്രയേൽ ആക്രമണം, ഒക്ടോബർ 7ലെ ആക്രമണത്തിന്റെ തിരിച്ചടിയാണെന്നാണ് റിപ്പോർട്ടുകൾ. 2023 ഒക്ടോബർ 7 ഇസ്രയേലിന്റെ അതിശക്തമായ ഇന്റലിജൻസ് സംവിധാനങ്ങളെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയൺ ഡോമിനെയും ഞെട്ടിച്ചുകൊണ്ട് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് നേരിട്ട് ഉത്തരവാദികളായവർക്കെതിരെയാണ് ഇസ്രയേൽ ദോഹയിൽ തിരിച്ചടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.