ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ട് അധികാര്‍ യാത്ര ഉള്‍പ്പെടെ നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കളം തെളിഞ്ഞു നില്‍ക്കുമ്പോള്‍ ഇന്‍ഡ്യാ മുന്നണിയുടെ ശോഭയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഭരണം നടത്തുന്ന എന്‍ഡിഎ സഖ്യത്തിലും ഇന്‍ഡ്യാ മുന്നണികളിലും സീറ്റ് വിഭജനചര്‍ച്ചകള്‍ പ്രശ്നമാകുന്നു.
എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയ്ക്കും നിതീഷ്‌കുമാറിന്റെ മുന്നണിയും തമ്മിലാണ് തര്‍ക്കം. ആര്‍ക്ക് സീറ്റ് കൂടുതല്‍ നല്‍കണമെന്ന കാര്യത്തിലാണ് തര്‍ക്കം. ബിജെപിയെക്കാള്‍ ‘കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതല്‍’ മത്സരിക്കണമെന്നാണ് കഴിഞ്ഞദിവസം നിതീഷ്‌കുമാറിന്റെ പാര്‍ട്ടി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്പൂര്‍ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ‘ഏകപക്ഷീയമായി’ പ്രഖ്യാപിക്കുകയും ചെയ്തത് ബിജെപിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്്
ശനിയാഴ്ച ബക്സറില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍, മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയും നിന്ന വേദിയില്‍ നിതീഷ്, പട്ടികജാതി (എസ്സി) സംവരണ മണ്ഡലമായ രാജ്പൂരിലെ ജെഡിയു സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി സന്തോഷ് കുമാര്‍ നിരാലയെ പ്രഖ്യാപിച്ചു. 2020ല്‍ 115, 110 മണ്ഡലങ്ങളിലാണ് ജെഡിയുവും ബിജെപിയും മത്സരിച്ചത്.
അതില്‍ യഥാക്രമം ജെഡിയു ഏഴ് സീറ്റുകള്‍ ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് (സെക്കുലര്‍) നല്‍കിയപ്പോള്‍ ബിജെപി 11 സീറ്റുകള്‍ മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് (വിഐപി) വിട്ടുകൊടുത്തു. അന്ന് ഒന്നിച്ച ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബിജെപിയുടെ 74 സീറ്റില്‍ ജെഡിയുവിന് 43 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും, 2020ലെ സീറ്റ് പങ്കിടല്‍ ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കാനും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും അവര്‍ ആഗ്രഹിക്കുന്നുവെന്ന് സൂചനയുണ്ട്.
ചിരാഗ് പാസ്വാന്‍, ജിതിന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഭരണസഖ്യത്തിലെ ചര്‍ച്ചകള്‍ക്ക് വെല്ലുവിളി. പ്രതിപക്ഷ സഖ്യത്തില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പശുപതി പരസിന്റെ എല്‍ജെപി വിഭാഗവും കൂടി ചേര്‍ന്നു. മറുവശത്ത് ഇന്‍ഡ്യാ സഖ്യത്തിലും കോണ്‍ഗ്രസും സിപിഐ-എംഎല്ലും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതാണ പ്രശ്നം.
നിലവില്‍ ബിഹാറിലെ മഹാസഖ്യത്തില്‍ ആറ് പാര്‍ട്ടികളാണുള്ളത് – ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിഐപി. ഇപ്പോള്‍ ജെഎംഎല്ലും എല്‍ജെപിയും (പരസ്) അതില്‍ ചേര്‍ന്നു. അതായത്, ഇപ്പോള്‍ സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകള്‍ 8 പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കേണ്ടിവരും.
ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിച്ചത്, അതില്‍ 75 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് 70-ല്‍ മത്സരിച്ച് 19-ല്‍ വിജയിച്ചു. സിപിഐ എംഎല്‍ 19 സീറ്റുകളില്‍ മത്സരിച്ച് 12 എണ്ണത്തില്‍ വിജയിച്ചു. സിപിഎം 4 സീറ്റുകളില്‍ മത്സരിച്ച് 2 സീറ്റുകളില്‍ വിജയിച്ചു. സിപിഐ 6 സീറ്റുകളില്‍ മത്സരിച്ച് 2 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ മുകേഷ് സാഹ്നിയുടെ വിഐപിയും മഹാസഖ്യത്തിലുണ്ട്. 50 സീറ്റുകളും സഖ്യം വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സൈനി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ-എംഎല്ലിന്റെ വിജയശതമാനം വളരെ മികച്ചതായിരുന്നു, അതിനാല്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. വോട്ടര്‍ അവകാശ യാത്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ ഐക്യം പ്രകടമായിരുന്നു. എന്നാല്‍ അവിടെപ്പോലും രാഹുല്‍ ഗാന്ധി മുകേഷ് സാഹ്നിയെയും ദിപങ്കര്‍ ഭട്ടാചാര്യയെയും എപ്പോഴും തന്റെ കൂടെ നിര്‍ത്തിയിരുന്നു.