ന്യൂഡൽഹി: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു. പോലീസുമായുണ്ടായ സംഘർഷത്തിൽ നൂറോളം പേർക്ക് പരുക്കേറ്റു. സോഷ്യൽ മീഡിയനിരോധനത്തിനെതിരെ ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. പോലീസ് വെടിവെപ്പിൽ14 പേർ മരിച്ചു.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉൾപ്പടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ ആശയവിനിമയ – വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗികമായി രജിസ്റ്റർ നടപടികളുമായി മുന്നോട്ട് പോകണമെന്ന് വ്യക്തമാക്കി ആവർത്തിച്ച് നോട്ടീസ് നൽകിയിരുന്നുവെന്ന് നേപ്പാൾ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രാസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ചു.