കൊച്ചി: യൂത്ത്‌കോണ്‍ഗ്രസ് മൂന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിനെതിരേ ആരോപണം ഉന്നയിച്ച ഭിന്നലിംഗക്കാരി അവന്തികയുടെ പരാതി വ്യാജവും കൈക്കൂലി വാങ്ങി നടത്തിയതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് ഭിന്നലിംഗ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി. ആരോപണം വ്യാജമാണെന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി നടത്തിയതാണെന്നുമാണ് ട്രാന്‍സ് ജന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന പറയുന്നത്.
മോശം സന്ദേശം അയച്ചെന്ന് പറഞ്ഞ് അവന്തിക പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു. താനും അവന്തികയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയാണെന്നും മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കാനും അന്ന വെല്ലുവിളിച്ചു.
രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് തന്റെ പക്കലുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു. രാഹുലും അവന്തികയും അടുത്ത സുഹൃത്തുക്കളാണ്. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെെയന്നും പറഞ്ഞു. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നവും പറഞ്ഞു.
അതിശക്തമായ ആരോപണമാണ് അവന്തികയ്ക്ക് എതിരേ അന്ന നടത്തിയത്. ഇങ്ങോട്ട് നന്നായി പെരുമാറുന്നവരെ അവന്തിക ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്നത് സ്ഥിരം ഏര്‍പ്പാടാണ്. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടെന്ന് അവന്തിക പറയുകയും ചെയ്തിരുന്നതായി അന്ന വ്യക്തമാക്കി. അവന്തികയുടേത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ് രാഹുലും രംഗത്തെത്തിയിരുന്നു.
ആരോപണം ഉന്നയിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും രാഹുലിനെ കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയെന്നും അവന്തിക പറഞ്ഞിരുന്നെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഓഡിയോ മാധ്യമങ്ങളെ കേള്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഭീഷണി നേരിട്ടുവെന്ന് പറയുമ്പോള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണമെന്നും ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.