BREAKING NEWS

കേരളത്തില്‍ കൊടുക്കുന്നത് മുഴുവന്‍ മോദിയുടെ അരി, പിണറായിയുടെ ഒരുമണി പോലും ഇല്ല ; ഇത് വിളിച്ചുപറയാന്‍ ബിജെപി പ്രവര്‍ത്തകരോട് പറയേണ്ടിവരുമെന്നും കേന്ദ്രമന്ത്രി

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും ഇത് വിളിച്ചുപറയാന്‍ ബിജെപി പ്രവര്‍ത്തകരോട് പറയേണ്ടിവരുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഓണക്കാലത്ത് കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും പറഞ്ഞു.

കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മുഴുവന്‍ ‘മോദി അരി’യാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരുമണി അരിപോലും പിണറായി വിജയന്റേതായി ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്, അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ വിളിച്ചുപറയാതിരുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണെന്നും ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അദ്ദേഹം പരിഹസിച്ചു. കേരളം ഞെട്ടുമെന്ന് പറഞ്ഞു, ഇപ്പോഴെ ഞെട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഒരുമണി അരി പോലും അധികം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. റേഷന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും കേരളത്തില്‍ ബദല്‍ നയം നടപ്പിലാക്കാത്തതിനാലാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് അധിക അരി നല്‍കാനുള്ള തീരുമാനം ജോര്‍ജ് കുര്യന്‍ അറിയിച്ചത്.

BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026
BREAKING NEWS
വേ​ഗം വണ്ടി വിട്ടോ, "വിമാനത്തിലേക്കു തിരിച്ചുപൊയ്ക്കോളൂ”.....ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായേക്കാം- യുഎസിന്റെ മുന്നറിയിപ്പുമായെത്തിയ സൈനിക മേധാവിക്ക് അപമാനം!!  'മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന് പുതിയതായി ഒന്നും പറയാനില്ല, അമേരിക്കയുടെ സന്ദേശം കൈമാറിയതുകൊണ്ട് നിലപാടിൽ മാ...
22 Oct 2026
BREAKING NEWS
തുടക്കം കിടുക്കി...അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
22 Oct 2026
BREAKING NEWS
ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ ആയേനെ, പിണറായി വിജയനെതിരായ നടപടി ശരിതന്നെ- കെ മുരളീധരന്‍
22 Oct 2026