വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് 2022 ഏപ്രിലിൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്.
വിറ്റാമിൻ ഡി നിങ്ങളുടെ അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് 2022 ഏപ്രിലിൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് മെമ്മറിയും ശ്രദ്ധയും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കോളിനും ലഭ്യമാണ്. ഇവയെല്ലാം ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. മഷ്റൂം
വിറ്റാമിൻ ഡി അടങ്ങിയ മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മെമ്മറിയും ശ്രദ്ധയും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. സാല്‍മണ്‍ ഫിഷ്
സാല്‍മണ്‍ ഫിഷിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മെമ്മറി വർദ്ധിപ്പിക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. പാല്‍
പശുവിന്‍ പാല്‍, സോയാ മില്‍ക്ക് തുടങ്ങിയവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
5. ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.