CINEMA

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

· · 1 min read
Share: Copied!

സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കിയ ചിത്രം “ഫീനിക്സ്”നു മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഇപ്പോൾ സാക്ഷാൽ ദളപതി വിജയ് ഫീനിക്സ് കണ്ട ശേഷം അനൽ അരശിനെയും സൂര്യാ സേതുപതിയെയും നേരിട്ട് കണ്ടു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയുടെ കടുത്ത ആരാധകനായ സൂര്യാ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ്.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ

BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
24 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026