ലഖ്നൗ: നർത്തകിക്കൊപ്പമുള്ള വീഡിയോ പുറത്തുവ ന്നതിനെത്തുടർന്ന് ഉത്തർ പ്രദേശിലെ മുതിർന്ന നേതാവിനെ ബിജെപി പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബബ്ബൻ സിങ് രഘുവംശിക്കെതിരെയാണ് നടപടി.
പൊതുചടങ്ങിനിടെ നടന്ന നൃത്ത പരിപാടിയിൽ നർത്തകിയെ മടിയിലിരുത്തി ലാളിക്കുന്നതും ചുംബിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങ ളിലൂടെ പുറത്തുവന്നിരുന്നു. 70കാരനായ ബബ്ബൻ സിങ്
നിലവിൽ കി സാൻ കോഓപ്പ റേറ്റീവ് മില്ലിന്റെ ഡെപ്യൂട്ടി ഡയറ ക്ടറാണ്. അച്ചടക്കരാഹിത്യം, പാർട്ടിയുടെ പ്രതി ച്ഛായയ്ക്ക് കളങ്കം വരുത്തി എന്നീ കാര്യങ്ങൾ പരിഗണി ച്ചാണ് ബബ്ബൻ സിങ്ങിനെ പുറ ത്താക്കിയതെന്ന് പാർട്ടി സം സ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല പറ ഞ്ഞു.
അതേസമയം വീഡിയോ വ്യാജമാണെന്നും തൻ്റെ പ്രതി ച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും ബബ്ബൻ സിങ് പറഞ്ഞു. ഈ വീഡി യോ ഏകദേശം 20-30 ദിവസം പഴക്കമുള്ളതാണെന്നും ബീഹാറിലെ ഒരു വിവാഹ ചട ങ്ങിൽ നിന്നുള്ളതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ ഗൂഢാലോചനയിൽ ബൻ സ്‌ദി എംഎൽഎ കേത്കി സിങ്ങിനെയും അവരുടെ ഭർ ത്താവിനെയും അദ്ദേഹം കുറ്റ പ്പെടുത്തി. കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ട ബബ്ബൻ സി ങ്ങിനു പകരം ബാംസ്‌ഡി ഹിൽനിന്ന് വിജയിച്ച ബിജെ പി എംഎൽഎയാണ് കേത്കി സിങ്.