ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെ പി മന്ത്രി കുൻവർ വിജയ് ഷാ. സോഫിയ ഖുറേഷിയെ ഭീകര വാദികളുടെ സഹോദരി എന്നാ ണ് വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ല യിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇതിന്റെ
വീഡിയോ സമൂഹമാധ്യമങ്ങ ളിൽ വ്യാപകമായി പ്രചരിക്കു ന്നുണ്ട്. ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമ ക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു’-എന്നാ യിരുന്നു വിജയ് ഷായുടെ പരാമർശം.
സായുധ സേനയെ അപമാനി ക്കുകയാണ് ബിജെപി മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് കുറ്റ പ്പെടുത്തി. ഇന്ത്യയുടെ മകളായ കേണൽ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്, എന്നി ട്ടും അവരെക്കുറിച്ച് ഇത്തരമൊ രു അധിക്ഷേപ പരാമർശം നട ത്തിയിരിക്കുന്നു. ഇത് നമ്മുടെ ധീരരായ സായുധ സേനയെ അപമാനിക്കലാണെന്നുംകോൺഗ്രസ് ആരോപിച്ചു.
ഇന്ത്യൻ സേനയുടെ പെൺക രുത്തിൻ്റെ മുഖമായാണ് കരസേ നയിലെ കേണൽ സോഫിയ ഖുറേഷിയെ വിശേഷിപ്പിക്കുന്ന ത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് വിശദീക രിച്ച രണ്ടു വനിത സൈനിക ഉദ്യോഗസ്ഥരാണ് സോഫിയ യും വ്യോമസേനാ വിങ് കമാൻ ഡർ വ്യോമിക സിങ്ങും.