ലഖ്നൗ: പഹൽഗാം ഭീകരാ ക്രമണത്തിൽ മോഡി സർ ക്കാരിനെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച പ്രശസ്ത ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം കേന്ദ്ര സർക്കാരിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വീഴ്ച കാരണമാണെന്നായിരുന്നു നേഹയുടെ വിമർശനം. അഭയ് പ്രതാപ് സിങ് എന്നയാളുടെ പരാതിയിൽ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു
.റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നവർക്ക് സ്വന്തം രാജ്യത്ത് ഭീകരാ ക്രമണം തടയുന്നതിൽ പരാജയം സംഭവിച്ചുവെന്ന് നേഹ വീഡിയോയിൽ പറയുന്നു. ‘എന്തിനെക്കുറിച്ചാണ് ഞാൻ സർ ക്കാരിനോട് ചോദിക്കേണ്ടത്? വിദ്യാഭ്യാസവും ആരോഗ്യവും ഇനി ഇന്ത്യയിൽ പ്രസക്തമല്ല. രാജ്യത്ത് ഹിന്ദു-മുസ്ലിം സംഘർഷം കൂടുതലാണ്. പുൽവാമ ആക്രമണത്തിന് ശേഷം നടന്നത് പോലെ പഹൽഗാം ആക്രമണത്തിലെ ഇരകളുടെ പേരിൽ നരേന്ദ്ര മോഡി ബിഹാറിൽ വോട്ട് തേടുകയാണ്. ‘-നേഹ വീഡിയോയിൽ പറയുന്നു.
നരേന്ദ്ര മോ ഡിയുടെ സഹോദരനായ ധീരേന്ദ്രശാസ്ത്രി എന്തുകൊണ്ട് ഈ ഭീകരാക്രമണം നേരത്തെ അറിഞ്ഞില്ല? അദ്ദേഹം ഒരു അത്ഭുത ബാബയല്ലേയെന്നും നേഹ പരിഹസിച്ചു.അതേസമയം നേഹയുടെ പോസ്റ്റുകൾ സാമുദായിക പ്രകോപനം ഉണ്ടാക്കുന്നതാണെന്നും ദേശീയ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നും അഭയ് പ്രതാപ് സിങ് പരാതിയിൽ ആരോപിക്കുന്നു.