ലണ്ടൻ: പഹൽഗാം ഭീകരാക്ര മണത്തെ അപലപിച്ച് ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാകിസ്ഥാൻ ഉന്ന തോദ്യോഗസ്ഥന്റെ്റെ പ്രകോപ നം. ബ്രിട്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മിഷന് മുന്നിൽ നട ത്തിയ സമാധാനപരമായ പ്രതിഷേധത്തിനുനേരെയാണ് പാകിസ്ഥാൻ സൈനിക ഉപദേഷ്ടാവായ കേണൽ തൈമൂർ റാഹത്ത് കഴുത്തറക്കുമെന്ന് ആംഗ്യം കാണിച്ച് ഭീക്ഷണിപ്പെടുത്തിയത്.
കൂടാതെ പ്രതിഷേധക്കാരെ പ്രകോപിക്കുന്നതിനായി ഉച്ചത്തിൽ പാട്ടുകൾ വച്ച് ആഘോഷിക്കുകയും ചെയ്തു. സംഭവത്തി ൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങ ളിൽ വ്യാപകമായി പ്രചരിക്കു ന്നുണ്ട്. ഹീനവും നീജവുമായ പ്രവൃത്തിയാണ് ഇയാളുടെ ഭാഗ ത്തുനിന്നുമുണ്ടായതെന്നും ഭീകരതയെ പിന്തുണയ്ക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ഇവർ അതിക്രമത്തിൽ പങ്കാളികളാണെന്നും പ്രതിഷേ ധക്കാർ വിമർശിച്ചു.
500ലധികം ഇന്ത്യക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ത്. ഇന്ത്യൻ പതാകകൾ വീശി യും ഭീകര സംഘടനകൾക്ക് പാ കിസ്ഥാൻ പിന്തുണ നൽകുന്ന തിനെതിരെ പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രകടനത്തിൽ പങ്കെടുത്തത്.