രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസുകാരൻ രാജസ്ഥാൻ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശിയുടേത്. ജയ്പൂരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) ടീമിനെ മത്സരത്തിന് മുമ്പ് നെറ്റ്സിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ നേരിടുന്നത്. വീഡിയോയിൽ, ആർച്ചർ യുവതാരത്തെ തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് പരീക്ഷിക്കുന്നത് കണ്ടു. എന്നാൽ തനിക്കിട്ട് പണി തരാൻ നോക്കുന്ന ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്. ഇതുപോലുള്ള താരമുണ്ടായിട്ടാണോ രാജസ്ഥാൻ കളിപ്പിക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം വൈഭവ് ഇതുവരെ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. മറുവശത്ത്, ആർച്ചർ അഞ്ച് മത്സരങ്ങളിൽ നിന്ന് 35.40 ശരാശരിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, 3/25 എന്ന മികച്ച പ്രകടനം.
കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ, സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് ടീമിൽ എടുത്തത്. 2011 മാർച്ച് 27 ന് ബീഹാറിൽ ജനിച്ച വൈഭവ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. 2024 ജനുവരിയിൽ വെറും 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ അണ്ടർ 19 മത്സരത്തിൽ അദ്ദേഹം 58 പന്തിൽ സെഞ്ച്വറി നേടി. 2024-25 ലെ എസിസി അണ്ടർ 19 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ കളിക്കാരനും അദ്ദേഹമായിരുന്നു. ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 176 റൺസ് അദ്ദേഹം നേടി, ഉയർന്ന സ്കോർ 76* ആണ്. അതേസമയം ഈ സീസണിൽ ബോളിങ്ങിലെ മോശം റെക്കാർഡ് ആർച്ചറുടെ പേരിലാണ്. 4 ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 76 റൺസാണ് ആർച്ചർ വഴങ്ങിയത്. തൊട്ടുപിന്നിൽ മുഹമദ് ഷമിയാണുള്ളത് 75 റൺസാണ് ഷമി വഴങ്ങിയത്.
Vaibhav vs Archer. Where else if not the IPL?! 💗 pic.twitter.com/pHtA0qpuN5
— Rajasthan Royals (@rajasthanroyals) April 12, 2025