ജോണ്‍ എബ്രാഹാമിന്റെ ഗാരിജിലേക്കു ഥാര്‍ റോക്‌സ് കൂടി എത്തി. ജോണ്‍ എബ്രഹാമിന് വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഥാര്‍. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെല്‍ത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം എന്ന ആലേഖനവും പുതിയ മോഡലിലുണ്ട്. ഥാര്‍ റോക്‌സിന്റെ ഉയര്‍ന്ന മോഡലാണ് ജോണ്‍ എബ്രഹാം തിരഞ്ഞെടുത്തത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്.
175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്‌സ്‌പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് വില. ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്‌സിന്. കൂടാതെ സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.