LATEST UPDATES

ഐപിൽ മത്സരങ്ങൾ ആരംഭിക്കാൻ പോവുന്നു..!! വിവാഹ ജീവിതം രണ്ടുവർഷം മാത്രം.., മൂന്നു വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്..!! ചാഹലും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടപടികൾ വേ​ഗത്തിലാക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി… പ്രത്യേകം ഇളവ് നൽകി..

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും പ്രശസ്ത കൊറിയോഗ്രാഫറായ ഭാര്യ ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹ മോചന കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ മോചന കേസ് നാളെ പരിഗണിക്കാന്‍ ബാന്ദ്രയിലെ കോടതിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയാല്‍ ആറ് മാസത്തിന് ശേഷമേ അതിലെ നടപടികള്‍ ആരംഭിക്കാവൂ എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് ബോംബെ ഹൈക്കോടതി ഉത്തരവ്.

2020 ഡിസംബറിലാണ് യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹ നടന്നത്. 2022 ജൂണ്‍ മുതല്‍ ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2025 ഫെബ്രുവരി അഞ്ചിന് ഇരുവരും വിവാഹമോചനത്തിനായി ബാന്ദ്ര കോടതിയില്‍ അപേക്ഷ നല്‍കി. ഹിന്ദു വിവാഹ നിയമത്തിലെ 13(ബി) വകുപ്പ് പ്രകാരം ആയിരുന്നു അപേക്ഷ. ഈ വകുപ്പനുസരിച്ച്, ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു ജീവിക്കുന്ന ദമ്പതികള്‍ക്കു വിവാഹ മോചനത്തിനായി കോടതിയില്‍ അപേക്ഷ നല്‍കാം. എന്നാല്‍ അപേക്ഷ നല്‍കി ആറു മാസത്തിനുശേഷമാണു കോടതി നടപടികളിലേക്കു കടക്കുക.

ഈ ആറ് മാസത്തെ കാലാവധി ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുസ്വേന്ദ്ര ചാഹല്‍ ബാന്ദ്ര കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹ മോചന ഉടമ്പടിയിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ ബാന്ദ്ര കോടതി തള്ളി. ഇതിനെതിരെ യുസ്വേന്ദ്ര ചാഹല്‍ നല്‍കിയ ഹര്‍ജിയിലാണ് വിവാഹ മോചന നടപടികള്‍ വേഗത്തിലാക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്. യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും വിവാഹമോചനത്തിനായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം ജീവനാംശമായി ചാഹല്‍ നല്‍കേണ്ടത് നാല് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയാണ്. ഇതില്‍ രണ്ട് കോടി മുപ്പത്തി ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രമാണ് ഇത് വരെ നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ആറ് മാസത്തെ കൂളിംഗ് ഓഫ് പീരിഡില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയത്.

സാർ… വെറും രണ്ട് കുപ്പികൾ..!!! ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും സൗജന്യമായി അനുവദിക്കണം..!! സ്ത്രീകൾക്ക് സർക്കാർ സൗജന്യമായി പലതും നൽകുന്നില്ലേയെന്നും എംഎൽഎ നിയമസഭയിൽ, ഭരണം തിരിച്ചുപിടിച്ച ശേഷം നടപ്പിലാക്കിക്കോളൂവെന്ന് മന്ത്രിയുടെ മറുപടി

പ്രണയത്തിനു കണ്ണില്ല!!, പ്രണയത്തിലായിരുന്നപ്പോൾതന്നെ യാസിർ ലഹരിക്കടിമയാണെന്ന് അറിയാമായിരുന്നു, വീട്ടുകാർ എതിർത്തിട്ടും വിവാഹിതരായി, ലഹരി വാങ്ങാൻ ഭാര്യയുടെ സ്വർണം ഒന്നൊന്നായി വിറ്റു, എതിർത്താൽ ക്രൂര മർദ്ദനം, ​ഷിബില സ്വന്തം വീട്ടിലേക്ക് കുട്ടിയുമായി പോന്നത് സഹികെട്ട്…

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026