ഓയൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്ക്. കണ്ണിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്.
ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാൻ
ആദമിന്റെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ കഴിഞ്ഞദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് നായയെ തുരത്തിയോടിച്ചത്.
നായ ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരുക്കുണ്ട്. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.