NEWS

2026-27 ലെ കേന്ദ്ര ബജറ്റ്: ‘എയിംസ് ഉൾപ്പെടെ കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം പാലിക്കണം, തീരദേശ ശോഷണവും പരിഹരിക്കപ്പെടണം‘ ശശി തരൂർ എംപി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ എയിംസ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിലെ നിർദ്ദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെക്കുറിച്ച് ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിക്കുമെന്ന് കരുതുന്നു. കേരളത്തിന്റെ ഈ ആവശ്യം സാധ്യമാക്കുമെന്ന് ഏകദേശം 15 വർഷം മുമ്പ് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഇതുവരെ അത് യാഥാർത്ഥ്യമായിട്ടില്ലെന്ന് തരൂർ പറഞ്ഞു. രാജ്യം നേരിടുന്ന മറ്റൊരു ആശങ്ക തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാനുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം നേരിടുന്ന പ്രധാന വിഷയമായ തീരദേശ ശോഷണം “യുദ്ധകാലാടിസ്ഥാനത്തിൽ” നേരിടേണ്ടതിന്റെ ആവശ്യകതയും ശശി തരൂർ എം. പി ഊന്നിപ്പറഞ്ഞു. തീരദേശ ശോഷണ വിഷയം പാർലമെന്റിലും പ്രധാനമന്ത്രിയുടെ മുമ്പിലും വർഷങ്ങളായി ഉന്നയിച്ചുവരികയാണ്.
ചൈന പോലുള്ള ഒരു വിദേശ രാജ്യത്തിന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടുന്നത് “യുദ്ധം”, “ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ” എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുമ്പോൾ, കടൽ മൂലം “ഭാരത മാതാവിന്റെ” ഭാഗങ്ങൾ എന്നറിയപ്പെടുന്ന തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള മണ്ണൊലിപ്പിന് സമാനമായ ശ്രദ്ധ ലഭിക്കുന്നില്ല. കേന്ദ്ര ബജറ്റ് ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയിൽ ബജറ്റ് അവതരണത്തിന് ധനമന്ത്രി, മധുരം നൽകി സ്വീകരിച്ച് രാഷ്ട്രപതി, കേന്ദ്ര ബജറ്റ് രാവിലെ 11ന്, തുടർച്ചയായ 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം ഇനി നിർമ്മല സീതാമന്!! എയിംസും അതിവേ​ഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രതീക്ഷയിൽ കേരളം

 

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026