LATEST UPDATES

വയസാനാലും ഉൻ സ്റ്റൈലും അഗ്രഷനും ഇന്നും ഉണ്ണെ വിട്ടു പോകലെ യുവി… ഗ്രൗണ്ടിൽ ഏറ്റുമുട്ടി യുവരാജും ബെസ്റ്റും, വീഡിയോ വൈറൽ

· · 1 min read
Share: Copied!

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലിനിടെ ഗ്രൗണ്ടിൽ പഴയ യുവിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ, ​ഗ്രൗണ്ടിനെ പഴയ അഗ്രഷഷന് ഇന്നും ഒരു മാറ്റവുമില്ല… ഫൈനലിനിടെ ഗ്രൗണ്ടിൽ വാക്കുതർക്കത്തിലേർപ്പെട്ട് ഇന്ത്യയുടെ യുവരാജ് സിങ്ങും വെസ്റ്റ് ഇൻഡീസ് പേസർ ടിനോ ബെസ്റ്റുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. റായ്പൂരിലെ വീർ നാരായൺ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ മാസ്റ്റേഴ്‌സ് കിരീടം ഉയർത്തിയിരുന്നു. എന്നാൽ ഫൈനലിന്റെ ആവേശത്തിനിടെയാണ് യുവിയും ബെസ്റ്റും ഗ്രൗണ്ടിൽ പരസ്പരം കൊമ്പകോർത്തത്.

117 പവൻ കവർച്ചാ നാടകം പൊളിഞ്ഞത് മുൻഷീറിന്റെ ഒറ്റക്ലിക്കിൽ!! പരാതിക്കാരൻ മണിക്കൂറികൾക്കുള്ളിൽ വില്ലനായി

ഇന്ത്യൻ ഇന്നിങ്‌സിന്റെ 13-ാം ഓവറിന് ശേഷം ഇന്ത്യൻ വിജയത്തിന് ഏഴ് ഓവറിൽ നിന്ന് വെറും 35 റൺസ് മാത്രം ആവശ്യമായിരുന്നപ്പോഴായിരുന്നു സംഭവം. ടിനോ ബെസ്റ്റ് എറിഞ്ഞ 13-ാം ഓവറിന് ശേഷം നോൺ സ്‌ട്രൈക്കറായ യുവരാജ് സിങ്ങും ബൗളറും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പിന്നാലെ ടിനോ ബെസ്റ്റും യുവിയും തർക്കിക്കുകയും ഒരുഘട്ടത്തിൽ രംഗം നിയന്ത്രണം വിടുകയും ചെയ്തു. വാക്കേറ്റം കടുത്തതോടെ അംപയർ ബില്ലി ബൗഡനും വിൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറയും മറുവശത്തുണ്ടായിരുന്ന റായുഡുവും ഇടപെട്ടു. എന്നാൽ ഇരുവരേയും പിന്മാറ്റാൻ സാധിച്ചില്ല. എന്നാൽ പിന്നീട് ലാറ ഒരിക്കൽ കൂടി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പക്ഷെ തർക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്ക്, കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. യുവരാജ് സിങ്ങിന്റെ അഗ്രസീവ്‌നെസ് ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. വിന്റേജ് യുവി പാജിയെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെന്നും ചിലർ പറയുന്നു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026