BREAKING NEWS

പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയിൽ ബജറ്റ് അവതരണത്തിന് ധനമന്ത്രി, മധുരം നൽകി സ്വീകരിച്ച് രാഷ്ട്രപതി, കേന്ദ്ര ബജറ്റ് രാവിലെ 11ന്, തുടർച്ചയായ 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം ഇനി നിർമ്മല സീതാമന്!! എയിംസും അതിവേ​ഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രതീക്ഷയിൽ കേരളം

· · 1 min read
Share: Copied!

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് രാഷ്ട്രപതിയുടെ മുന്നിൽ ധനമന്ത്രിയെത്തിയത്. നിർമല സീതാരാമനെ രാഷ്ട്രപതി മധുരം നൽകി സ്വീകരിച്ചു.

രാവിലെ ഔദ്യോഗിക വസതിയിൽ നിന്നും ധനകാര്യമന്ത്രാലയത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തിയത്. കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്. പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിർമല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.

അതേസമയം മോദി സർക്കാറിന്റെ മൂന്നാം കേന്ദ്ര ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുക. 10.15ന് മന്ത്രിസഭാ യോ​ഗം തുടങ്ങി. തുടർച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രത്തിലെ ആദ്യ ഞായറാഴ്ച ബജറ്റെന്ന പ്രത്യേകത; അവതരണത്തിലും പരിഷ്കരണങ്ങൾ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026