മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയുടെ മുകളിൽ നിന്ന് പുക പടരുന്നതായാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കാട്ടുതീ ആരംഭിച്ചത്. കമ്പമലയുടെ ഒരു ഭാഗത്തെ പുൽമേടുകളിലായിരുന്നു തീ പടർന്നത്. ഇന്നലെ വൈകീട്ടോടെ തീയണച്ചിരുന്നു. എന്നാൽ, ഇന്ന് വീണ്ടും മലമുകളിൽനിന്ന് തീ പടരുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.