NEWS

എയര്‍ ഇന്ത്യ വിമാനം വൈകി, വിമാനത്താവളത്തില്‍ പ്രതിഷേധവുമായി 45ഓളം യാത്രക്കാര്‍, ഹോട്ടലില്‍ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഒന്നുമറിയില്ലെന്ന് ഹോട്ടലുകാര്‍, നാടകീയരംഗങ്ങള്‍

· · 1 min read
Share: Copied!

കഴക്കൂട്ടം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വെട്ടിലായി 45ഓളം യാത്രക്കാര്‍. യാത്രക്കാരെ താമസിപ്പിക്കാന്‍ എത്തിച്ചപ്പോള്‍ ഹോട്ടലുകാര്‍ക്ക് അറിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. എയർഇന്ത്യ യാത്രക്കാരെ താമസിപ്പിക്കണമെന്ന കാര്യം തങ്ങൾ അറിഞ്ഞില്ലെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

യാത്രക്കാർ ബഹളം വച്ചതോടെ ഹോട്ടൽ ജീവനക്കാർ തന്നെ എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം എല്ലാവർക്കും മുറി ലഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 8.‌45ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിൽ പോകാൻ യാത്രക്കാർ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുമ്പോഴാണ് വിമാനം വൈകുമെന്നും വൈകുന്നേരം ആറുമണിയോടെ മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പും ലഭിച്ചത്.

വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചതോടെ വൈകുന്നേരംവരെ വിശ്രമിക്കാൻ നഗരത്തിലെ ഹോട്ടലുകൾ തരപ്പെടുത്തിയിട്ടുണ്ടെന്ന് എയർഇന്ത്യ ജീവനക്കാർ അറിയിച്ചു. 45 പേരെ ബസിൽ കഴക്കൂട്ടത്തുള്ള സ്വകാര്യഹോട്ടലിൽ എത്തിച്ചു. എന്നാൽ, എയർ ഇന്ത്യ ഇത്തരത്തിലൊരു കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പണവും മറ്റും അടയ്ക്കാതെ ആരെയും താമസിപ്പിക്കാൻ സാധിക്കില്ലെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. തുടർന്ന്, യാത്രക്കാർ ബഹളം വയ്ക്കുകയും എയർ ഇന്ത്യ ഉദ്യോഗസ്ഥരെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. പിഴവ് സമ്മതിച്ച എയർഇന്ത്യ അധികൃതർ 45 പേരെ താമസിപ്പിക്കാനുള്ള ചെലവ് വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ 15 മുറികൾ അനുവദിച്ചു.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026