PRAVASI

യുഎഇയിലും സൗദിയിലും ലുലുവിന്‍റെ പുതിയ ശാഖകള്‍, ഒട്ടനവധി തൊഴിലവസരങ്ങളും

· · 1 min read
Share: Copied!

അബുദാബി: യുഎഇയില്‍ ചെന്നാല്‍ ഇനി എവിടെയും ലുലു കാണാനാകും. രാജ്യത്ത് ലുലുവിന്‍റെ പുതിയ ശാഖകള്‍ ആരംഭിക്കുകയാണ്. കൂടെ ഒട്ടനവധി തൊഴിലവസരങ്ങളും. യുഎഇ മാത്രമല്ല, സൗദിയിലും ലുലുവിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നുണ്ട്. ആയിരക്കണക്കിന് ജീവനക്കാരെയാണ് വിവിധ പോസ്റ്റുകളിലേക്കായി ലുലു ക്ഷണിക്കുന്നത്. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് പുതുതായി വരുന്നത്.

യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്ന് നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ആ പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ പദ്ധതിയിടുന്നെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി  പറഞ്ഞു. വിദേശതൊഴിലാളികളുടെ വൻതോതിലുള്ള വരവാണ് ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി കുതിച്ചത്.

നഗരങ്ങളിലെ ഡൗണ്‍ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടകയാണ് ഈടാക്കുന്നത്. വാടക കൂടാതെ, ഗതാഗതതിരക്കും യാത്രാ ചെലവും മറികടക്കാൻ പല താമസക്കാരും പ്രാന്തപ്രദേശങ്ങളിലേക്ക് മാറാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് പുതിയ ലുലു ശാഖകളും ഇവിടേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026
BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026