മൂന്നാർ: മൂന്നാറിൽ കാട്ടാന തേരോട്ടം. ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചിട്ടു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്.
ആനയുടെ ചവിട്ടിൽ കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തലി്‍ സഞ്ചാരികൾ കാര്യമായ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. സംഭവം കണ്ട് ഓടിയെത്തിയ ആർആർടി സംഘം കാട്ടാനയെ തുരത്തി കാറിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. അതേസമയം പ്രദേശത്ത് തീറ്റ തേടിക്കൊണ്ടിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
സമാധിയിരുത്തിയ നെയ്യാറ്റിൻകര ഗോപൻറെ മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകൾ, ലിവർ സിറോസിസ്, കൂടാതെ വൃക്കകളിൽ സിസ്റ്റും, ഹൃദയധമനികളിൽ 75 ശതമാനം ബ്ലോക്കുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്