BREAKING NEWS

റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ; ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘

· · 1 min read
Share: Copied!

മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത് ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്.

‘നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം’ യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു. ‘നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്’, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. നവല്‍നിയുടെ മരണം രാഷ്ട്രീയ എതിര്‍പ്പിനെ ഭയന്നാണെന്നും യൂറോപ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി.

പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‌നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ നവാല്‌നി പുടിന് കൂടുതൽ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ൽ വിഷപ്രയോഗത്തിലൂടെ നവാല്‌നിയെ കൊലപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

തടവില്‍ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്‌സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് നവാല്‌നി മരിച്ചെന്ന വിവരം അറിയിച്ചത്. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലിൽ 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാന്‍ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ടു. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര് പറഞ്ഞത്. നവാലിയുടെ മരണം സംബന്ധിച്ച് വന്നിരിക്കുന്ന ആരോപണങ്ങളിപ്പോൾ വൻ ചർച്ചാവിഷയമായിരിക്കുകയാണ്.

ഇയാളേ… 14 കാരിയെ അച്ഛനും സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, ഞെട്ടിക്കുന്ന ഈ കൊടുംപാതകം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നുപറഞ്ഞതിലൂടെ

BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026
BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026