ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെയും തയ്യാറെടുക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. വിദ്യാര്‍ഥി വിസകളിലാണ് യുകെയിലേക്ക് ഇന്ത്യയില്‍നിന്ന് ഏറ്റവും അധികംപേര്‍ കുടിയേറിയിട്ടുള്ളത്. വിദ്യാര്‍ഥി വിസകളില്‍ യു.കെ.യില്‍ എത്തിയിട്ടുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്.
അതിനാല്‍ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്‍റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
അമേരിക്ക ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയത് ഇന്ത്യയോടുള്ള അനാദരവായി കാണാന്‍ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


















































